കെ.എസ്.ടി.എ

കേരളത്തിലെ ഏറ്റവും വലുതും ശക്തവുമായ അധ്യാപക സംഘടനയായ കേരള സ്ക്കൂള്‍ ടീച്ചേര്‍സ് അസോസിയേഷന് കേരള ചരിത്രത്തില്‍ സുപ്രധാന സ്ഥാനമാണ് ഉള്ളത്. സാമ്രാജ്യ ത്വത്തിനെതിരെയും ജന്മിത്തത്തിനെതിരെയും സംഘടന എക്കാലവും ശബ്ദമുയര്‍ത്തിയിട്ടുണ്ട്. അധ്യാപക സമൂഹത്തിന്റെ അഭിമാനം കാക്കുന്നതിന് കെ എസ് ടി എ തനിച്ച് നടത്തിയ പോരാട്ടങ്ങള്‍ നിരവധിയാണ്. സ്വകാര്യ മാനേജര്‍മാരുടെ ധിക്കാരപരമായ സമീപനങ്ങളെ സംഘടന ചെറുത്ത് തോല്‍പിച്ചിട്ടുണ്ട്. പൊതു വിദ്യാഭ്യാസം സംരക്ഷിക്കുന്നതിന് കെ എസ് ടി എ നടത്തിയ ഉജ്വലമായ സമരങ്ങള്‍ക്ക് കേരളത്തിലെ ട്രേഡ് യൂണിയന്‍ സമര ചരിത്രത്തില്‍ ഐതിഹാസികമായ സ്ഥാനമാണ് നേടിക്കൊടുത്തിട്ടുള്ളത്.

ഇരിക്കൂര്‍ ഉപജില്ല

ഇരിക്കൂര്‍ വിദ്യാഭ്യാസ ഉപജില്ല കണ്ണൂര്‍ റവന്യൂ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയില്‍ ഉള്‍പെടുന്നു. ഇരിക്കൂര്‍ ബ്ളോക്ക് പഞ്ചായത്തില്‍ ഉള്‍പെടുന്ന ഈ പ്രദേശം ഇരിക്കൂര്‍ , ശ്രീകണ്ഠപുരം , മലപ്പട്ടം , ഏരുവേശ്ശി , ചെങ്ങളായി , ഉളിക്കല്‍, പയ്യാവൂര്‍ , പടിയൂര്‍ എന്നീ ഗ്രാമ പഞ്ചായത്തുകളില്‍ വ്യാപിച്ചു കിടക്കുന്നു. സംഘടനക്ക് ഉപജില്ലയില്‍ തെരഞ്ഞെടുക്കപ്പെട്ട ഉപജില്ലാ കമ്മറ്റി പ്രവര്‍ത്തിക്കുന്നുണ്ട്. ഉപജില്ലാ കമ്മറ്റിക്ക് കെ എസ് ടി എ സംസ്ഥാന കമ്മറ്റിയുടെയും കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെയും മേല്‍നോട്ടവും മാര്‍ഗനിര്‍ദേശവും ലഭിക്കുന്നു. ഉപജില്ലാ കമ്മറ്റിക്കു കീഴില്‍ ഇരിക്കൂര്‍, ശ്രീകണ്ഠപുരം, മലപ്പട്ടം, ഏരുവേശ്ശി, ചെങ്ങളായി, ഉളിക്കല്‍, പയ്യാവൂര്‍ എന്നീ ഏഴ് ബ്രാഞ്ച് കമ്മറ്റികളുണ്ട്. ഉപജില്ലയിലെ ഭൂരിഭാഗം സ്ക്കൂളുകളിലും കെ എസ് ടി എ ക്ക് ശക്തമായ യൂണിറ്റ് കമ്മറ്റികളും ഉണ്ട്.

Educational News

DPI News OBC സ്കോളര്‍ഷിപ്പിന് അപേേക്ഷിക്കാനുള്ള അവസാന തീയ്യതി സപ്തംബര്‍ 31. ഉത്തരവ് കാണുക. കൂടുതല്‍ വിവരങ്ങള്‍ക്ക്  ഗവ.എഡ്യുക്കേഷന്‍ സൈറ്റ് സന്ദര്‍ശിക്കുക
DDE News കൂടുതല്‍ വിവരങ്ങള്‍ക്ക്  കണ്ണൂര്‍ ഡി.ഡി.ഇ സൈറ്റ് സന്ദര്‍ശിക്കുക
DEO News കൂടുതല്‍ വിവരങ്ങള്‍ക്ക്  തളിപ്പറമ്പ് ഡി.ഇ.ഒ ബ്ലോഗ് സന്ദര്‍ശിക്കുക
AEO News കൂടുതല്‍ വിവരങ്ങള്‍ക്ക്  എ.ഇ.ഒ ബ്ലോഗ് സന്ദര്‍ശിക്കുക
HSS Newsകൂടുതല്‍ വിവരങ്ങള്‍ക്ക്  ഡി.എച്ച്.എസ്.ഇ സൈറ്റ് സന്ദര്‍ശിക്കുക
Fin NewsMEDISEP - പൂരിപ്പിച്ച അപേക്ഷകളും അതുപയോഗിച്ച് തയ്യാറാക്കിയ എക്സല്‍ ഷീറ്റും ബന്ധപ്പെട്ട നോഡല്‍ ഓഫിസര്‍ക്ക് സപ്തംബര്‍ 29 നകം അയച്ചു നല്കണം. ഉത്തരവ് കാണുക കൂടുതല്‍ വിവരങ്ങള്‍ക്ക്  കേരള ഫൈനാന്‍സ് സൈറ്റ് സന്ദര്‍ശിക്കുക