KSTA Kannur District News


പഠന കേമ്പ് സമാപിച്ചു

കണ്ണൂര്‍, ജൂണ്‍ 12 > രണ്ടു ജിവസമായി കണ്ണൂര്‍ ശിക്ഷക് സദനില്‍ വെച്ചു നടന്ന കെ.എസ്.ടി.എ ജില്ലാ പഠന കേമ്പ് സമാപിച്ചു . ദ്വിദിന പഠന കേമ്പ് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ കമ്മറ്റി അംഗം ടി.ഐ.മധുസൂതനന്‍ ഉദ്ഘാടനം ചെയ്തു. ആനുകാലിക ലോക, ദേശീയ ,പ്രാദേശിക രാഷ്ടീയരംഗത്തെ കുറിച്ച് അദ്ദേഹം വിശദീകരണം നടത്തി. തുടര്‍ന്ന് ചരിത്രവും വര്‍ത്തമാനവും എന്ന വിഷയത്തെ അടിസ്ഥാനമാക്കി വി.പി.പി.മുസ്തഫ ക്ലാസെടുത്തു. കെ.എസ്.ടി.എ സംസ്ഥാന എക്സി.അംഗം കെ.അച്ചുതന്‍കുട്ടി സംഘടനാ രേഖ അവതരിപ്പിക്കുകയും വിവിധ ഉപജില്ലകളില്‍ നിന്ന് വന്ന പ്രതിനിധികള്‍ രേഖയുടെ മേല്‍ ചര്‍ച്ചകള്‍ അവതരിപ്പിക്കുകയും ചെയ്തു. രണ്ടാം ദിവസം സാമ്പത്തികരംഗം വിഷയം അടിസ്ഥാനമാക്കി പ്രഫ.അനില്‍ വര്‍മ്മ ക്ലാസെടുത്തു. സംസ്ഥാന എക്സി.അംഗം കെ.അച്ചുതന്‍കുട്ടി ജില്ലാ സെക്രട്ടറി വി.പി.മോഹനന്‍ എന്നിവര്‍ ചര്‍ച്ച ക്രോഡീകരിച്ചു. വിവിധ സെഷനുകളിലായി ജില്ലാപ്രസിഡണ്ട് എന്‍.ടി.സുധീന്ദ്രന്‍,സംസ്ഥാന എക്സി.കമ്മറ്റി അംഗം എ.കെ.ബീന, സംസ്ഥാന കമ്മറ്റി അംഗങ്ങളായ പി.സി.ഗംഗാധരന്‍,പി.ആര്‍ വസന്തകുമാര്‍, കെ.റോജ, ജില്ലാ വൈസ് പ്രസിഡണ്ട് കെ.ജയരാജന്‍, ജില്ലാ ട്രഷറര്‍ കെ.ശങ്കരന്‍, ജില്ലാ വൈസ് പ്രസിഡണ്ട് ആര്‍.ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. കേമ്പിന് കണ്‍വീനര്‍ പി.വി.പ്രദീപന്‍ നന്ദി പറഞ്ഞു.

Educational News

DPI News OBC സ്കോളര്‍ഷിപ്പിന് അപേേക്ഷിക്കാനുള്ള അവസാന തീയ്യതി സപ്തംബര്‍ 31. ഉത്തരവ് കാണുക. കൂടുതല്‍ വിവരങ്ങള്‍ക്ക്  ഗവ.എഡ്യുക്കേഷന്‍ സൈറ്റ് സന്ദര്‍ശിക്കുക
DDE News കൂടുതല്‍ വിവരങ്ങള്‍ക്ക്  കണ്ണൂര്‍ ഡി.ഡി.ഇ സൈറ്റ് സന്ദര്‍ശിക്കുക
DEO News കൂടുതല്‍ വിവരങ്ങള്‍ക്ക്  തളിപ്പറമ്പ് ഡി.ഇ.ഒ ബ്ലോഗ് സന്ദര്‍ശിക്കുക
AEO News കൂടുതല്‍ വിവരങ്ങള്‍ക്ക്  എ.ഇ.ഒ ബ്ലോഗ് സന്ദര്‍ശിക്കുക
HSS Newsകൂടുതല്‍ വിവരങ്ങള്‍ക്ക്  ഡി.എച്ച്.എസ്.ഇ സൈറ്റ് സന്ദര്‍ശിക്കുക
Fin NewsMEDISEP - പൂരിപ്പിച്ച അപേക്ഷകളും അതുപയോഗിച്ച് തയ്യാറാക്കിയ എക്സല്‍ ഷീറ്റും ബന്ധപ്പെട്ട നോഡല്‍ ഓഫിസര്‍ക്ക് സപ്തംബര്‍ 29 നകം അയച്ചു നല്കണം. ഉത്തരവ് കാണുക കൂടുതല്‍ വിവരങ്ങള്‍ക്ക്  കേരള ഫൈനാന്‍സ് സൈറ്റ് സന്ദര്‍ശിക്കുക