KSTA Kannur District News


കെ.എസ്.ടി.എ ജില്ലാ കണ്‍വന്‍ഷന്‍

കണ്ണൂര്‍, ജൂലൈ 9 > അധ്യാപകരുടെ ജോലി സുരക്ഷ ഉറപ്പാക്കുക, പൊതു വിദ്യാഭ്യാസം സംരക്ഷിക്കുക, വിദ്യാഭ്യാസത്തിലെ കാവിവല്‍ക്കരണം തടയുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ജൂലൈ 23 ന് നടക്കുന്ന പ്രക്ഷോഭം വിജയിപ്പിക്കുന്നതിന്റെ ഭാഗമായി കെ.എസ്.ടി.എ ജില്ലാ കണ്‍വന്‍ഷന്‍ ചേര്‍ന്നു. കണ്ണൂര്‍ ടി.കെ.ബാലന്‍ സ്മാരക ഹാളില്‍ നടന്ന കണ്‍വന്‍ഷന്‍ കെ.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡണ്ട് സ.കെ.ബദറുന്നീസ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ സംസ്ഥാന എക്സി.അംഗങ്ങളായ കെ.കെ.പ്രകാശന്‍, എ.കെ.ബീന സംസ്ഥാന കമ്മറ്റി അംഗങ്ങളായ പി.സി.ഗംഗാധരന്‍,പി.ആര്‍ വസന്തകുമാര്‍, കെ.റോജ എന്നിവരും സംസാരിച്ചു.ജില്ലാപ്രസിഡണ്ട് എന്‍.ടി.സുധീന്ദ്രന്‍ അധ്യക്ഷം വഹിച്ചു.ജില്ലാ സെക്രട്ടറി വി.പി.മോഹനന്‍ സ്വാഗതവും ജില്ലാ ട്രഷറര്‍ ടി.ശങ്കരന്‍ നന്ദി യുംപറഞ്ഞു.

Educational News

DPI News OBC സ്കോളര്‍ഷിപ്പിന് അപേേക്ഷിക്കാനുള്ള അവസാന തീയ്യതി സപ്തംബര്‍ 31. ഉത്തരവ് കാണുക. കൂടുതല്‍ വിവരങ്ങള്‍ക്ക്  ഗവ.എഡ്യുക്കേഷന്‍ സൈറ്റ് സന്ദര്‍ശിക്കുക
DDE News കൂടുതല്‍ വിവരങ്ങള്‍ക്ക്  കണ്ണൂര്‍ ഡി.ഡി.ഇ സൈറ്റ് സന്ദര്‍ശിക്കുക
DEO News കൂടുതല്‍ വിവരങ്ങള്‍ക്ക്  തളിപ്പറമ്പ് ഡി.ഇ.ഒ ബ്ലോഗ് സന്ദര്‍ശിക്കുക
AEO News കൂടുതല്‍ വിവരങ്ങള്‍ക്ക്  എ.ഇ.ഒ ബ്ലോഗ് സന്ദര്‍ശിക്കുക
HSS Newsകൂടുതല്‍ വിവരങ്ങള്‍ക്ക്  ഡി.എച്ച്.എസ്.ഇ സൈറ്റ് സന്ദര്‍ശിക്കുക
Fin NewsMEDISEP - പൂരിപ്പിച്ച അപേക്ഷകളും അതുപയോഗിച്ച് തയ്യാറാക്കിയ എക്സല്‍ ഷീറ്റും ബന്ധപ്പെട്ട നോഡല്‍ ഓഫിസര്‍ക്ക് സപ്തംബര്‍ 29 നകം അയച്ചു നല്കണം. ഉത്തരവ് കാണുക കൂടുതല്‍ വിവരങ്ങള്‍ക്ക്  കേരള ഫൈനാന്‍സ് സൈറ്റ് സന്ദര്‍ശിക്കുക