KSTA Kannur District News


അധ്യാപകരുടെ അത്യുജ്ജല മാര്‍ച്ച്

കണ്ണൂര്‍, ജൂലൈ 23 >> പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരുക, അധ്യാപകരുടെ ജോലി സംരക്ഷണം ഉറപ്പ് വരുത്തുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കുക,കേന്ദ്ര ഗവണ്‍മെന്റിന്റെ ജനവിരുദ്ധ നയങ്ങള്‍ തിരുത്തുക, വിദ്യഭ്യാസ രംഗത്തെ കാവിവല്‍ക്കരണം അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉന്നയിച്ച് കെ.എസ്.ടി.എ നേതൃത്വത്തില്‍ അധ്യാപകര്‍ കലക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തി. ആയിരക്കണക്കിന് അധ്യാപകര്‍ പങ്കെടുത്ത മാര്‍ച്ച് ആവേശകരമായിരുന്നു. പി.കെ.ശ്രീമതി ടീച്ചര്‍ എം.പി ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ ജില്ലാപ്രസിഡണ്ട് എന്‍.ടി.സുധീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന ട്രഷറര്‍ ടി.വി.മദനമോഹനന്‍, സംസ്ഥാന എക്സി.കമ്മറ്റി അംഗങ്ങളായ എ.കെ.ബീന, പി.സി.ഗംഗാധരന്‍,പി.ആര്‍ വസന്തകുമാര്‍ സംസ്ഥാന കമ്മറ്റി അംഗം കെ.റോജ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി വി.പി.മോഹനന്‍ സ്വാഗതവും ജോ.സെക്രട്ടറി എന്‍.പി.ശശികുമാര്‍ നന്ദിയും പറഞ്ഞു.ടി.കെ.ശങകരന്‍, പി.വി.പ്രദീപന്‍, കെ.ജയരാജന്‍, എം.ശൈലജ, ആര്‍.ഗോപാലന്‍, കെ.എം.ശോഭന, ടി.രജില, കെ.സി.സുധീര്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.

Educational News

DPI News കൂടുതല്‍ വിവരങ്ങള്‍ക്ക്  ഗവ.എഡ്യുക്കേഷന്‍ സൈറ്റ് സന്ദര്‍ശിക്കുക
DDE News കൂടുതല്‍ വിവരങ്ങള്‍ക്ക്  കണ്ണൂര്‍ ഡി.ഡി.ഇ സൈറ്റ് സന്ദര്‍ശിക്കുക
DEO News കൂടുതല്‍ വിവരങ്ങള്‍ക്ക്  തളിപ്പറമ്പ് ഡി.ഇ.ഒ ബ്ലോഗ് സന്ദര്‍ശിക്കുക
AEO News കൂടുതല്‍ വിവരങ്ങള്‍ക്ക്  എ.ഇ.ഒ ബ്ലോഗ് സന്ദര്‍ശിക്കുക
HSS Newsകൂടുതല്‍ വിവരങ്ങള്‍ക്ക്  ഡി.എച്ച്.എസ്.ഇ സൈറ്റ് സന്ദര്‍ശിക്കുക
Fin News കൂടുതല്‍ വിവരങ്ങള്‍ക്ക്  കേരള ഫൈനാന്‍സ് സൈറ്റ് സന്ദര്‍ശിക്കുക