KSTA Kannur district News


അധ്യാപകര്‍ കലക്ട്രേറ്റ് മാര്‍ച്ച് നടത്തി

കണ്ണൂര്‍ , മാര്‍ച്ച് 7 >>പുതുതായി അനുവദിച്ച ഹയര്‍ സെക്കന്ററി സ്കൂളിലെ അധ്യാപകരുടെ നിയമനം അംഗീകരിക്കുക, എല്ലാ ബ്രോക്കണ്‍ സര്‍വ്വീസും പെന്‍ഷന് പരിഗണിക്കുക, റീ ട്രെഞ്ചഡ് അധ്യാപകരുടെ സര്‍വ്വീസ് പ്രശ്നങ്ങള്‍ പരിഹരിക്കുക, അ‍ഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ എല്ലാ ജൂനിയര്‍ അധ്യാപകരെയും സീനിയറാക്കുക, ഡയറ്റ് അധ്യാപക നിയമന നടപടികള്‍ ത്വരിതപ്പെടുത്തുക, വി.എച്ച്.എസ്.സ് സ്പെഷ്യല്‍ റൂള്‍ ഭേദഗതി വരുത്തുക, പ്രിന്‍സിപ്പാള്‍ പ്രമോഷന്‍ അടിയന്തിരമായി പൂര്‍ത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ.എസ്.ടി.എ നേതൃത്വത്തില്‍ അധ്യാപകര്‍ കലക്ട്രേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. മാര്‍ച്ച് സ്റ്റേഡിയം കോര്‍ണ്ണറില്‍ നിന്ന് തുടങ്ങി കലക്ട്രേറ്റ് പരിസരത്ത് സമാപിച്ചു. ധര്‍ണ്ണ കെ.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡണ്ട് സ.എ.കെ.ബീന ഉദ്ഘാടനം ചെയ്തു. കെഎസ്‌ടിഎ ജില്ലാ പ്രസിഡന്റ് സ.എന്‍ ടി സുധീന്ദ്രന്‍ അധ്യക്ഷം വഹിച്ചു. ജില്ലാ സെക്രട്ടറി സ.വി.പി.മോഹനന്‍ സ്വാഗതം പറഞ്ഞു. കെ.എസ്.ടി.എ സംസ്ഥാന കമ്മറ്റി അംഗങ്ങളായ സഖാക്കള്‍ പി.സി.ഗംഗാധരന്‍, കെ.റോജ, പി.ആ.വസന്തന്‍ എന്നിവര്‍ ധര്‍ണ്ണയെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

Educational News

DPI News OBC സ്കോളര്‍ഷിപ്പിന് അപേേക്ഷിക്കാനുള്ള അവസാന തീയ്യതി സപ്തംബര്‍ 31. ഉത്തരവ് കാണുക. കൂടുതല്‍ വിവരങ്ങള്‍ക്ക്  ഗവ.എഡ്യുക്കേഷന്‍ സൈറ്റ് സന്ദര്‍ശിക്കുക
DDE News കൂടുതല്‍ വിവരങ്ങള്‍ക്ക്  കണ്ണൂര്‍ ഡി.ഡി.ഇ സൈറ്റ് സന്ദര്‍ശിക്കുക
DEO News കൂടുതല്‍ വിവരങ്ങള്‍ക്ക്  തളിപ്പറമ്പ് ഡി.ഇ.ഒ ബ്ലോഗ് സന്ദര്‍ശിക്കുക
AEO News കൂടുതല്‍ വിവരങ്ങള്‍ക്ക്  എ.ഇ.ഒ ബ്ലോഗ് സന്ദര്‍ശിക്കുക
HSS Newsകൂടുതല്‍ വിവരങ്ങള്‍ക്ക്  ഡി.എച്ച്.എസ്.ഇ സൈറ്റ് സന്ദര്‍ശിക്കുക
Fin NewsMEDISEP - പൂരിപ്പിച്ച അപേക്ഷകളും അതുപയോഗിച്ച് തയ്യാറാക്കിയ എക്സല്‍ ഷീറ്റും ബന്ധപ്പെട്ട നോഡല്‍ ഓഫിസര്‍ക്ക് സപ്തംബര്‍ 29 നകം അയച്ചു നല്കണം. ഉത്തരവ് കാണുക കൂടുതല്‍ വിവരങ്ങള്‍ക്ക്  കേരള ഫൈനാന്‍സ് സൈറ്റ് സന്ദര്‍ശിക്കുക