KSTA Kannur district News


സര്‍വ്വീസില്‍ നിന്ന് വിരമിച്ച സഖാക്കള്‍ക്ക് യാത്രയയപ്പ് നല്കി

കണ്ണൂര്‍ , മാര്‍ച്ച് 11 >> ദീര്‍ഘ നാളത്തെ സ്തുത്യര്‍ഹ സേവനത്തിനു ശേഷം സര്‍വ്വീസില്‍ നിന്നും സംഘടനാ രംഗത്തു നിന്നും വിരമിക്കുന്ന കെ.എസ്.ടി.എ നേതാക്കള്‍ക്ക് വികീരോജ്വലമായ യാത്രയയപ്പ നല്കി. കണ്ണൂര്‍ ശിക്ഷക് സദനില്‍ വെച്ച് നടന്ന യാത്രയയപ്പ് സമ്മേളനം സ.ടി.വി.രാജേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സ.എന്‍.ടി.സുധീന്ദ്രന്‍ അധ്യക്ഷം വഹിച്ചു. കെ.എസ്.ടി.എ സംസ്ഥാന ജനറല്‍ സെക്രട്ടറി സ.കെ.സി.ഹരികൃഷ്ണന്‍, സംസ്ഥാന വൈസ് പ്രസിഡണ്ട് സ.കെ.കെ.പ്രകാശന്‍ എന്നിവര്‍ ആശംശകള്‍ നേര്‍ന്നു. വിരമിക്കുന്ന സഖാക്കളായ കെ.എസ്.ടി.എ സംസ്ഥാന എക്സി.അംഗം സ.എം.മുരളീധരന്‍, ജില്ലാ എക്സി.അംഗങ്ങളായ വി.വി.രവീന്ദ്രന്‍, ആര്‍.ഗോപാലന്‍, എം.വി.ജനാര്‍ദ്ദനന്‍, പി.വി.ഉത്തമന്‍ , ജില്ലാ കമ്മറ്റി അംഗം സി.വി.കാന്തിമതി എന്നിവര്‍ മറുപടി പ്രസംഗം നടത്തി. ജില്ലാ സെക്രട്ടറി സ.വി.പി.മോഹനന്‍ സ്വാഗതവും ജോ.സെക്രട്ടറി സ.എന്‍.പി.ശശികുമാര്‍ നന്ദിയും പറഞ്ഞു. യാത്രയയപ്പ് സമ്മേളനത്തെ തുടര്‍ന്ന് ജില്ലാ അധ്യാപക കലോത്സവത്തില്‍ മികവു നേടിയ അധ്യാപകരേയും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ചൊക്ലി ഉപജില്ലയേയും രണ്ടാം സ്ഥാനം കരസ്ഥമാക്കിയ പാനൂര്‍ ഉപജില്ലയെയും ജനറല്‍ സെക്രട്ടറി ഉപഹാരങ്ങള്‍ നല്കി അഭിനന്ദിച്ചു.

Educational News

DPI News കൂടുതല്‍ വിവരങ്ങള്‍ക്ക്  ഗവ.എഡ്യുക്കേഷന്‍ സൈറ്റ് സന്ദര്‍ശിക്കുക
DDE News കൂടുതല്‍ വിവരങ്ങള്‍ക്ക്  കണ്ണൂര്‍ ഡി.ഡി.ഇ സൈറ്റ് സന്ദര്‍ശിക്കുക
DEO News കൂടുതല്‍ വിവരങ്ങള്‍ക്ക്  തളിപ്പറമ്പ് ഡി.ഇ.ഒ ബ്ലോഗ് സന്ദര്‍ശിക്കുക
AEO News കൂടുതല്‍ വിവരങ്ങള്‍ക്ക്  എ.ഇ.ഒ ബ്ലോഗ് സന്ദര്‍ശിക്കുക
HSS Newsകൂടുതല്‍ വിവരങ്ങള്‍ക്ക്  ഡി.എച്ച്.എസ്.ഇ സൈറ്റ് സന്ദര്‍ശിക്കുക
Fin News കൂടുതല്‍ വിവരങ്ങള്‍ക്ക്  കേരള ഫൈനാന്‍സ് സൈറ്റ് സന്ദര്‍ശിക്കുക