KSTA Kannur district News


വിദ്യാഭ്യാസ സംരക്ഷണ ജാഥക്ക് ഉജ്വല വരവേല്പ്

തളിപ്പറമ്പ്, ഏപ്രില്‍ 17 >> പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിജയിപ്പിക്കുന്നതിനായുള്ള വിദ്യാഭ്യാസ സംരക്ഷണ സന്ദേശ ജാഥക്ക് തളിപ്പറമ്പില്‍ ഉജ്വല വരവേല്പ് നല്കി. മുത്തുക്കുടകളും, പ്ലേക്കാര്‍ഡുകളും ബലൂണുകളും കയ്യിലേന്തുയ അധ്യാപകര്‍ പൊതു വിദ്യാഭ്യാസമ സംരക്ഷിക്കുന്നതിന് ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് മുഷ്ഠിചുരുട്ടി പറഞ്ഞു. വിവിധ വര്‍ഗ്ഗ ബഹുജന സംഘടനാ പ്രധിനിധികള്‍ ജാഥാ ക്യാപ്റ്റനെ ഹാരമണിയിച്ചു. ജാഥാസ്വീകരണത്തിന് മറുപടിയായി ജാഥാ ക്യാപ്റ്റന്‍ കെ.എസ്.ടി.എ ജനറല്‍ സെക്രട്ടറി സ.കെ.സി.ഹരികൃഷ്ണന്‍, വൈസ് ക്യാപ്റ്റന്‍മാരായ കെ.എസ്.ടി.എ സംസ്ഥാന ട്രഷറര്‍ സ.ടി.വി.മദനമോഹനന്‍, സംസ്ഥാന വൈസ് പ്രസിഡണ്ട്മാരായ സ.കെ.ബദറുന്നീസ ,സ.എ.കെ.ബീന, സ.കെ.കെ.പ്രകാശന്‍, പി.വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു. ജാഥാ സ്വീകരണത്തിനു ശേഷം കെ.എസ്.ടി.എ കലാ വിഭാഗം അവതരിപ്പിച്ച കലാ പരിപാടികളും അരങ്ങേറി.

Educational News

DPI News കൂടുതല്‍ വിവരങ്ങള്‍ക്ക്  ഗവ.എഡ്യുക്കേഷന്‍ സൈറ്റ് സന്ദര്‍ശിക്കുക
DDE News കൂടുതല്‍ വിവരങ്ങള്‍ക്ക്  കണ്ണൂര്‍ ഡി.ഡി.ഇ സൈറ്റ് സന്ദര്‍ശിക്കുക
DEO News കൂടുതല്‍ വിവരങ്ങള്‍ക്ക്  തളിപ്പറമ്പ് ഡി.ഇ.ഒ ബ്ലോഗ് സന്ദര്‍ശിക്കുക
AEO News കൂടുതല്‍ വിവരങ്ങള്‍ക്ക്  എ.ഇ.ഒ ബ്ലോഗ് സന്ദര്‍ശിക്കുക
HSS Newsകൂടുതല്‍ വിവരങ്ങള്‍ക്ക്  ഡി.എച്ച്.എസ്.ഇ സൈറ്റ് സന്ദര്‍ശിക്കുക
Fin News കൂടുതല്‍ വിവരങ്ങള്‍ക്ക്  കേരള ഫൈനാന്‍സ് സൈറ്റ് സന്ദര്‍ശിക്കുക