KSTA State News


വിദ്യാഭ്യാസ ശില്പ ശാല സംഘടിപ്പിച്ചു

തിരുവനന്തപുരം, ജൂലൈ 16 >> കെ.എസ്.ടി. സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിനായുള്ള വിദ്യശില്പശാല സംഘടിപ്പിച്ചു. തിരുവനന്തപുരം കെ.എസ്.ടി.എ ഭവനില്‍ വെച്ച് നടന്ന ശില്പശാല വിദ്യാഭ്യാമന്ത്രി പ്രഫ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ നവോത്ഥാന നായകര്‍ തുടങ്ങിവച്ചതും ഇടതുപക്ഷ സര്‍ക്കാരുകള്‍ പിന്‍തുടര്‍ന്നതുമായ മതനിരപേക്ഷ ജനാധിപത്യ വിദ്യാഭ്യാസം തിരികെ കൊണ്ടുവരുന്നതിനും അതുവഴി പൊതു വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിനും സര്‍ക്കാര്‍ ഊന്നല്‍ നല്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. അടുത്ത മൂന്നു വര്‍ഷം കൊണ്ടു തന്നെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മുഖഛായ മാറുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. ബഡ്ജറ്റില്‍ പ്രഖ്യാപിച്ച തുകകള്‍ ഇതിന്റെ ഭാഗമാണ്. പൊതു വിദ്യാഭ്യാസ മേഖല ഈവിധം അന്താരാഷ്ട്ര നിലവാരത്തില്‍ ഉയര്‍ത്തിക്കൊണ്ടു വരാനുള്ള തീവ്ര ശ്രമം സര്‍ക്കാര്‍ നടത്തുമ്പോള്‍ അധ്യാപക സമൂഹം പ്രതിഞ്ജാബന്ധതയോടെ തങ്ങളുടെ കര്‍ത്തവ്യങ്ങള്‍ നിറവേറ്റാന്‍ തയ്യാറാകണം. കുട്ടികള്‍ ആര്‍ത്തുല്ലസിച്ച് വളരുന്ന ഇടമാകണം പാഠശാലകള്‍. ഒരു സാഹചര്യത്തിലും അത് ഭയപ്പെടുത്തുന്ന ഇടമാകരുത്. സര്‍ഗ്ഗവാസനകള്‍ വിടരുന്ന ക്യമ്പസുകളായി നമുക്ക് സ്കൂളുകളെ മാറ്റി എടുക്കണം. അധ്യാപകരുടെ എല്ലാവിധ പ്രശ്നങ്ങള്‍ക്കും ഉടന്‍ പരിഹാരം കാണും. മന്ത്രി പറഞ്ഞു. കെ.എസ്.ടി.എ സംസ്ഥാന പ്രസിഡണ്ട് സ.ടി.തിലകരാജ് അധ്യക്ഷം വഹിച്ചു.വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആശംസകള്‍ നേര്‍ന്നു. പൊതു വിദ്യാഭ്യാസ ഡയരക്ടര്‍ കെ.വി.മോഹന്‍ കുമാര്‍, എസ്.ഇ.ആര്‍.ടി.ഡയരക്ടര്‍ ഡോ.ജെ.പ്രസാദ്, എസ്.എസ്.എ സ്റ്റേറ്റ് പ്രൊജക്ട് ഡയരക്ടര്‍ ഡോ.എ.പി.കുട്ടികൃഷ്ണന്‍, സീമാറ്റ് ഡയരക്ടര്‍ ഡോ.പി.എ.ഫാത്തിമ, സാക്ഷരതാമിഷന്‍ ഡയരക്ടര്‍ ഡോ.പി.എസ്.ശ്രീകല, ഹയര്‍ സെക്കണ്ടറി അക്കാദമിക് ജോ.ഡയരക്ടര്‍ ഡോ.പി.പി.പ്രകാശന്‍, എ.ഡി.പി.ഐ (അക്കാദമിക്) ജിമ്മി.കെ.ജോസ് എന്നിവര്‍ സംസാരിച്ചു. കെ.എസ്.ടി.എ സംസ്ഥാന ജനറല്‍ സെക്രട്ടറി സ.കെ.സി.ഹരികൃഷ്ണന്‍ സ്വാഗതം പറ‍ഞ്ഞു.ഉദ്ഘാടന പരിപാടിക്കു ശേഷം വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് പൊതു വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിനുള്ള രൂപരേഖ തയ്യാറാക്കി. ഇവ സര്‍ക്കാരിലേക്ക് സമര്‍പ്പിക്കും.

Educational News

DPI News കൂടുതല്‍ വിവരങ്ങള്‍ക്ക്  ഗവ.എഡ്യുക്കേഷന്‍ സൈറ്റ് സന്ദര്‍ശിക്കുക
DDE News കൂടുതല്‍ വിവരങ്ങള്‍ക്ക്  കണ്ണൂര്‍ ഡി.ഡി.ഇ സൈറ്റ് സന്ദര്‍ശിക്കുക
DEO News കൂടുതല്‍ വിവരങ്ങള്‍ക്ക്  തളിപ്പറമ്പ് ഡി.ഇ.ഒ ബ്ലോഗ് സന്ദര്‍ശിക്കുക
AEO News കൂടുതല്‍ വിവരങ്ങള്‍ക്ക്  എ.ഇ.ഒ ബ്ലോഗ് സന്ദര്‍ശിക്കുക
HSS Newsകൂടുതല്‍ വിവരങ്ങള്‍ക്ക്  ഡി.എച്ച്.എസ്.ഇ സൈറ്റ് സന്ദര്‍ശിക്കുക
Fin News കൂടുതല്‍ വിവരങ്ങള്‍ക്ക്  കേരള ഫൈനാന്‍സ് സൈറ്റ് സന്ദര്‍ശിക്കുക