KSTA State News


പൊതു വിദ്യാഭ്യാസം ഒരു കുടക്കീഴിലാക്കണം

തിരുവനന്തപുരം, ആഗസ്ത്24 >> പൊതു വിദ്യാഭ്യാസ മേഖലയില്‍ പ്രീ പ്രൈമറി മുതല്‍ ഹയര്‍സെക്കന്ററി വരെ ഒരു കുടക്കീഴിലാക്കണമെന്ന് കെ.എസ്.ടി.എ നടത്തിയ ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ശില്പശാല അഭിപ്രായപ്പെട്ടു. ഒന്നു മുതല്‍ പത്തുവരെ പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.ഹയര്‍ സെക്കന്ററിക്കും വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിക്കും വ്യത്യസ്ത ഡയറക്ടറേറ്റുകളാണുഉള്ളത്. പല വിഷയങ്ങളിലും ഡയറക്ടറേറ്റുകളുടെ സമീപനം വ്യത്യസ്തമാണ്. അക്കാദമിക രംഗത്തെയും ഭരണരംഗത്തെയും പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് ഏകോപനം കൊണ്ട് കഴിയും. ഇക്കാര്യത്തില്‍ വിപുലമായ ചര്‍ച്ചക്ക് സര്‍ക്കാര്‍ തയ്യാറാകണമെന്നും ശില്പശാലയില്‍ അഭിപ്രായമുയര്‍ന്നു.സംസ്ഥാന സെന്ററില്‍ നടന്ന ശില്പശാല ജനറല്‍ സെക്രട്ടറി കെ.സി.ഹരികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.ഹയര്‍ സെക്കന്ററി അക്കാദമിക് ജോ.ഡയറക്ടര്‍ ഡോ.പി.പി.പ്രകാശന്‍ സംസാരിച്ചു.ചര്‍ച്ചയില്‍ രത്നാകരന്‍, കെ.കെ.ഹരീഷ്‌കു‌മാര്‍, വി.സജി, ഡോ.പി.ഷാജി, വില്‍സണ്‍തോമസ്, ടി.ശ്രീജിത്, പി.സാജു, ജോസ്.വി.ജോര്‍ജ്, ജെ.സജി എന്നിവര്‍ പങ്കെടുത്തു. ഹയര്‍സെക്കന്ററി കണ്‍വീനര്‍ സ.പി.വേണുഗോപാലന്‍ സ്വാഗതവും ജോ.കണ്‍വീനര്‍ സ.എന്‍.ടി.ശിവരാജന്‍ നന്ദിയും പറഞ്ഞു.

Educational News

DPI News OBC സ്കോളര്‍ഷിപ്പിന് അപേേക്ഷിക്കാനുള്ള അവസാന തീയ്യതി സപ്തംബര്‍ 31. ഉത്തരവ് കാണുക. കൂടുതല്‍ വിവരങ്ങള്‍ക്ക്  ഗവ.എഡ്യുക്കേഷന്‍ സൈറ്റ് സന്ദര്‍ശിക്കുക
DDE News കൂടുതല്‍ വിവരങ്ങള്‍ക്ക്  കണ്ണൂര്‍ ഡി.ഡി.ഇ സൈറ്റ് സന്ദര്‍ശിക്കുക
DEO News കൂടുതല്‍ വിവരങ്ങള്‍ക്ക്  തളിപ്പറമ്പ് ഡി.ഇ.ഒ ബ്ലോഗ് സന്ദര്‍ശിക്കുക
AEO News കൂടുതല്‍ വിവരങ്ങള്‍ക്ക്  എ.ഇ.ഒ ബ്ലോഗ് സന്ദര്‍ശിക്കുക
HSS Newsകൂടുതല്‍ വിവരങ്ങള്‍ക്ക്  ഡി.എച്ച്.എസ്.ഇ സൈറ്റ് സന്ദര്‍ശിക്കുക
Fin NewsMEDISEP - പൂരിപ്പിച്ച അപേക്ഷകളും അതുപയോഗിച്ച് തയ്യാറാക്കിയ എക്സല്‍ ഷീറ്റും ബന്ധപ്പെട്ട നോഡല്‍ ഓഫിസര്‍ക്ക് സപ്തംബര്‍ 29 നകം അയച്ചു നല്കണം. ഉത്തരവ് കാണുക കൂടുതല്‍ വിവരങ്ങള്‍ക്ക്  കേരള ഫൈനാന്‍സ് സൈറ്റ് സന്ദര്‍ശിക്കുക