KSTA State News


കെ.എസ്.ടി.എ സംസ്ഥാന സമ്മേളനം സമാപിച്ചു

ഫെബ്രുവരി 11, കല്പറ്റ >> ഫെബ്രുവരി 9,10,11 തീയ്യതികളിലായി കല്പറ്റയില്‍ സ.വി.വി.ദക്ഷിണാമൂര്‍ത്തി നഗറില്‍ (ചന്ദ്രഗിരി ഓഡിറ്റോറിയം) വെച്ച് നടന്ന കെ.എസ്.ടി.എ സംസ്ഥാന സമ്മേളനം സമാപിച്ചു. ഫെബ്രുവരി 9 ന് വൈകുന്നേരം 4 മണിക്ക് സംസ്ഥാന പ്രസിഡണ്ട് സ.ടി.തിലകരാജ് പതാക ഉയര്‍ത്തിയതോടെ സമ്മേളനത്തിന് തുടക്കമായി. സമ്മേളനത്തിന്റെ ഒൗപചാരിക ഉദ്ഘാടനം ബഹു. വിദ്യാഭ്യാസ മന്ത്രി പ്രഫ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ സ.സി.കെ.ശശീന്ദ്രന്‍ സ്വാഗതം പറഞ്ഞു. സ.ടി.തിലകരാജ് അധ്യക്ഷം വഹിച്ചു. സ.കെ.രാജേന്ദ്രന്‍ (സീനിയര്‍ വൈ.പ്രസിഡണ്ട്, എസ്.ടി.എഫ്.ഐ), സ.എ.ശ്രീകുമാര്‍ (ജനറല്‍ സെക്രട്ടറി, എ.ഐ.എസ്.ജി.എഫ്), സ.പി.എച്ച്.എം ഇസ്മയില്‍ (ജനറല്‍ സെക്രട്ടറി, എഫ്.എസ്.ഇ.ടി.ഒ), സ.പി.വി.രാജേന്ദ്രന്‍ (ജനറല്‍ സെക്രട്ടറി, കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ എംപ്ലോയീസ്), സ.എം.വിജിന്‍ (സംസ്ഥാന സെക്രട്ടറി, എസ്.എഫ്.ഐ), ഡോ.കെ.കെ.ദാമോദരന്‍ (ജനറല്‍ സെക്രട്ടറി, ഓ.കെ.ജി.സി.ടി), ഡോ.കെ.എല്‍.വിവേകാനന്ദന്‍ (ജനറല്‍ സെക്രട്ടറി, എ.കെ.പി.സി.ടി.എ) എന്നിവര്‍ അഭിവാദ്യ പ്രസംഗം നടത്തി. കെ.എസ്.ടി.എ ജനറല്‍ സെക്രട്ടറി സ.കെ.സി.ഹരികൃഷ്ണന്‍ നന്ദി പറഞ്ഞു. ഫെബ്രുവരി 10 ന് 8.30 മണിക്ക് പ്രതിനിധി സമ്മേനം തുടങ്ങി. രക്ത സാക്ഷി പ്രമേയം സംസ്ഥാന വൈസ്. പ്രസിഡണ്ട് സ.ഡി.വിമലയും, അനുശോചന പ്രമേയം സംസ്ഥാന സെക്രട്ടറി സ.എസ്.ഒ.ജയകുമാറും അവതരിപ്പിച്ചു.സംഘടനാ റിപ്പോര്‍ട്ട് സ.ടി.തിലകരാജ് അവതരിപ്പിച്ചതിന് ശേഷം ഗ്രൂപ്പ് ചര്‍ച്ചയും ജില്ലകള്‍ തിരിച്ചുള്ള പൊതു ചര്‍ച്ചയും നടന്നു. സംസ്ഥാന സമ്മേളനത്തിനോടനുബന്ധിച്ചുള്ള ട്രേഡ് യുണഇയന്‍ സൗഹൃദ സമ്മേളനം ബഹു.സഹകരണ ദേവസ്വം മന്ത്രി സ.കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സ.കെ.സി.അലി ഇക്ബാല്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന വൈ.പ്രസിഡണ്ട് സ.കെ.ജെ.ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. വിവിഭ സര്‍വ്വീസ് സംഘടനകളെ പ്രതിനിധീകരിച്ച് സ.ടി.സി.മാത്തുക്കുട്ടി (ജനറല്‍ സെക്രട്ടറി, എന്‍.ജി.ഒ യൂണിയന്‍), സ.പി.എസ്.രഘുകുമാര്‍ (ജനറല്‍ സെക്രട്ടറി, കെ.ജി.ഒ.എ), സ.കെ.ശശികുമാര്‍(ജനറല്‍ സെക്രട്ടറി, കെ.എം.സി.എസ്.യു), സ.കെ.സുനില്‍കുമാര്‍(ജനറല്‍ സെക്രട്ടറി, സി.യു.ഇ.ഒ), സ.എം.എസ്.ബിജുക്കുട്ടന്‍(ജനറല്‍ സെക്രട്ടറി, കെ.എസ്.ഇ.എ), സ.എം.ഷാജഹാന്‍(ജനറല്‍ സെക്രട്ടറി, പി.എസ്.സി.യു), സ.കെ.മോഹനന്‍(ജനറല്‍ സെക്രട്ടറി, ബി.എസ്.എന്‍.എല്‍.ഇ.യു), സ.ഡി.ഡി.ഗോഡ്ഫ്രി(ജനറല്‍ സെക്രട്ടറി, കെ.എല്‍.എസ്.എസ്.എ), സ.സി.ജെ.നന്ദകുമാര്‍(ജനറല്‍ സെക്രട്ടറി,ബെഫി-കേരള), സ.സി.കെ.ഹരികൃഷ്ണന്‍(ജനറല്‍ സെക്രട്ടറി, കെ.എസ്.ആര്‍.ടി.എ), സ.ഒ.എസ്.മോളി(ജനറല്‍ സെക്രട്ടറി,കെ.ജി.എന്‍.എ), സ.പി.എസ്.മധുകുമാര്‍(ജനറല്‍ സെക്രട്ടറി,കെ.സി.ഇ.യു), സ.എം.തമ്പാന്‍(ജനറല്‍ സെക്രട്ടറി, കെ.ഡബ്ല്യു.എ.ഇ.യു) എന്നിവര്‍ സംസാരിച്ചു. അധ്യാപകലോകം അവാര്‍ഡും മന്ത്രി സമ്മാനിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് സ.കെ.ബദറുന്നീസ നന്ദി പറഞ്ഞു. വൈകുന്നേരം കല്‍പ്പറ്റ ടൗണില്‍ (ഫിദല്‍ കാസ്ട്രോ നഗര്‍) പ്രകടനവും പൊതു സമ്മേളനവും നടന്നു. ബഹു.വ്യവസായ, യുവജനകാര്യ വകുപ്പ് മന്ത്രി സ.എ.സി.മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു.സ.കെ.സി.പരികൃഷ്ണന്‍ സ്വാഗതം പറഞ്ഞു. സ.ടി.തിലകരാജ് അധ്യക്ഷം വഹിച്ചു.ബഹു.ജലവിഭവ വകുപ്പ് മന്ത്രി ശ്രീ.മാത്യു.ടി.തോമസ് ബഹു.തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി ശ്രീ.കടന്നപ്പള്ളി രാമടന്ദ്രന്‍, ശ്രീ.കെ.രാജന്‍ എം.എല്‍.എ, ശ്രീ.ഉഴവൂര്‍ വിജയന്‍, മുന്‍ എം.പി ശ്രീ.ഫ്രാന്‍സിസ് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്കുള്ള എന്‍ഡോവ്മെന്റ് വിതരണവും നടന്നു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ സ.എ.എന്‍ വിജയകുമാര്‍ നന്ദി പറഞ്ഞു. രാത്രി 8 മണിക്ക് പ്രതിനിധി സമ്മേളനം തുടരകയും കൗണ്‍സില്‍ യോഗം ചേര്‍ന്ന് 31 അംഗ എക്സിക്യൂട്ടീവും,85 അംഗ കമ്മറ്റിയും ഉള്‍പ്പെടുന്ന പുതിയ സംസ്ഥാന കമ്മറ്റിയെ തെരഞ്ഞെടുക്കുകയും ചെയ്തു.ഭാരവാബകളായി സ.കെ.ജെ.ഹരികുമാര്‍,പത്തനംതിട്ട(പ്രസിഡണ്ട്), സ.കെ.സി.ഹരികൃഷ്ണന്‍, കണ്ണൂര്‍(ജനറല്‍ സെക്രട്ടറി), സ.ടി.വി.മദനമോഹനന്‍, തൃശൂര്‍ (ട്രഷറര്‍), സ.കെ.ബദരുന്നീസ,മലപ്പുറം (വൈസ് പ്രസിഡണ്ട്), സ.പി.കെ.സതീഷ്, കോഴിക്കോട്(വൈസ് പ്രസിഡണ്ട്), സ.പി.വേണുഗോപാല്‍, പാലക്കാട് (വൈസ് പ്രസിഡണ്ട്),സ.എ.കെ.ബീന, കണ്ണൂര്‍(വൈസ് പ്രസിഡണ്ട്), സ.കെ.കെ.പ്രകാശന്‍,കണ്ണൂര്‍(വൈസ് പ്രസിഡണ്ട്), സ.പി.ഡി.ശ്രീദേവി, കാസര്‍ഗോഡ്(സെക്രട്ടറി‍), സ.പി.സന്തോഷ്കുമാര്‍, തിരുവനന്തപുരം((സെക്രട്ടറി‍), സ.ബി.സുരേഷ്, മലപ്പുറം(സെക്രട്ടറി‍), സ.കെ.സി.അലിഇക്‌ബാല്‍, പാലക്കാട്(സെക്രട്ടറി‍), സ.എസ്.അജയകുമാര്‍, കൊല്ലം(സെക്രട്ടറി‍) എന്നിവരെ പുതിയ സംസ്ഥാന കമ്മറ്റിയും തെരെഞ്ഞെടുത്തു.തെരെഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ട് സ.കെ.ജെ.ഹരികുമാറും ജനറല്‍ സെക്രട്ടറി സ.കെ.സി.ഹരികൃഷ്ണനും സമ്മേളന പ്രതിനിധികളെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ഫെബ്രവരി 11 ന് സാംസ്കാരിക സമ്മേളനവും യാത്തരയയപ്പ് സമ്മേളനവും നടന്നു. സാംസ്കാരിക സമ്മേളനം സ.കെ.ഇ.എന്‍ കുഞ്ഞഹമ്മദ് ഉദ്ഘാ‌ടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സ.ബി.സുരേഷ് സ്വാഗതം പറയുകയും സംസ്ഥാന സെക്രട്ടറി സ.കെ.സി.അലിഇക്‌ബാല്‍ അധ്യക്ഷത വഹിക്കുകയും ചെയ്തു.ഉച്ചക്ക് നടന്ന യാത്രയയപ്പ് സമ്മേളനത്തോടെ ഇരുപത്തി ആറാം സംസ്ഥാന സമ്മേളനത്തിന് സമാപനമായി. യാത്രയയപ്പ് സമ്മേളനം അഖിലേന്ത്യാ കര്‍ഷക തൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറിയും മുന്‍ എം.പി യുമായ സ.എ.വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു.ജനറല്‍ സെക്രട്ടറി സ.സ.കെ.സി.ഹരികൃഷ്ണന്‍ സ്വാഗതം പറഞ്ഞു.പ്രസിഡണ്ട് സ.കെ.ജെ.ഹരികുമാര്‍ അധ്യക്ഷം വഹിച്ചു. സ.കെ.രാജേന്ദ്രന്‍ (സീനിയര്‍ വൈ.പ്രസിഡണ്ട്, എസ്.ടി.എഫ്.ഐ) അഭിവാദ്യ പ്രസംഗം നടത്തി. സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന സംസ്ഥാല കമ്മറ്റി അംഗങ്ങളായ സഖാക്കള്‍ ടി.തിലകരാജ്, എം.മുരളീധരന്‍, സി.വി.സജീവ്ദത്ത്, പി.അനിതകുമാരി, പി.രജനി, കെ.രമണി, കെ.ഭാസന്‍, പി.വത്സല, ആര്‍.രാധാകൃഷ്ണന്‍, എസ്.അബ്ദുള്‍ലത്തീഫ് എന്നിവര്‍ മറുപടി പ്രസംഗം നടത്തി. സംസ്ഥാന ട്രഷറര്‍ സ.ടി.വി.മദനമോഹനന്‍ നന്ദി പറഞ്ഞു. പൊതു വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട നിരവധി പ്രമേയങ്ങളും സംസ്ഥാന സമ്മേളനം ഈ ദിസങ്ങള്‍ക്കിടയില്‍ പാസാക്കി.

പുതിയ ഭാരവാഹികള്‍

ഫോട്ടോകള്‍ക്ക് കടപ്പാട് ശ്രീ.അശോക് കുമാര്‍, ജി.എല്‍.പി.എസ് കല്‍പ്പറ്റ

Educational News

DPI News OBC സ്കോളര്‍ഷിപ്പിന് അപേേക്ഷിക്കാനുള്ള അവസാന തീയ്യതി സപ്തംബര്‍ 31. ഉത്തരവ് കാണുക. കൂടുതല്‍ വിവരങ്ങള്‍ക്ക്  ഗവ.എഡ്യുക്കേഷന്‍ സൈറ്റ് സന്ദര്‍ശിക്കുക
DDE News കൂടുതല്‍ വിവരങ്ങള്‍ക്ക്  കണ്ണൂര്‍ ഡി.ഡി.ഇ സൈറ്റ് സന്ദര്‍ശിക്കുക
DEO News കൂടുതല്‍ വിവരങ്ങള്‍ക്ക്  തളിപ്പറമ്പ് ഡി.ഇ.ഒ ബ്ലോഗ് സന്ദര്‍ശിക്കുക
AEO News കൂടുതല്‍ വിവരങ്ങള്‍ക്ക്  എ.ഇ.ഒ ബ്ലോഗ് സന്ദര്‍ശിക്കുക
HSS Newsകൂടുതല്‍ വിവരങ്ങള്‍ക്ക്  ഡി.എച്ച്.എസ്.ഇ സൈറ്റ് സന്ദര്‍ശിക്കുക
Fin NewsMEDISEP - പൂരിപ്പിച്ച അപേക്ഷകളും അതുപയോഗിച്ച് തയ്യാറാക്കിയ എക്സല്‍ ഷീറ്റും ബന്ധപ്പെട്ട നോഡല്‍ ഓഫിസര്‍ക്ക് സപ്തംബര്‍ 29 നകം അയച്ചു നല്കണം. ഉത്തരവ് കാണുക കൂടുതല്‍ വിവരങ്ങള്‍ക്ക്  കേരള ഫൈനാന്‍സ് സൈറ്റ് സന്ദര്‍ശിക്കുക