KSTA State News


വിദ്യാഭ്യാസ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു

മാര്‍ച്ച് 25, തിരുവനന്തപുരം >> കെ.എസ്.ടി.എ നിയോഗിച്ച എസ്.ഇ.ആര്‍.ടി.ഇ ഡയറക്ടര്‍ ഡോ.ജെ.പ്രസാദ് ചെയര്‍മാനായിട്ടുള്ള വിദ്യാഭ്യാസ കമ്മീഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് തിരുവനന്തപുരം എ.കെ.ജി ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ ബഹു.കേരള മുഖ്യമന്ത്രി സ.പിണറായി വിജയന്‍ പ്രകാശനം ചെയ്തു. ഡോ.ജെ.പ്രസാദ് അധ്യക്ഷം വഹിച്ചു. കെ.എസ്.ടി.എ ജനറല്‍ സെക്രട്ടറി കെ.സി.ഹരികൃഷ്ണന്‍ സ്വാഗതം പറഞ്ഞു. കമ്മീഷന്‍ അംഗം ഡോ.സി.രാമകൃഷ്ണന്‍ ഉള്ളടക്കം വിശദീകരിച്ചു. സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ.വി.കെ.രാമചന്ദ്രന്‍, പൊതു വിദ്യാഭ്യാസ ഡയരക്ടര്‍ കെ.വി.മോഹന്‍കുമാര്‍ ഐ.എ.എസ്, ഹയര്‍ സെക്കന്ററി ജോ.ഡയറക്ടറ്‍ ഡോ.പി.പി പ്രകാശന്‍, കെ.എസ്.ടി.എ സംസ്ഥാന പ്രസിഡണ്ട് സ.കെ.ജെ.ഹരികുമാര്‍ എന്നിവര്‍ പ്രതികരിച്ചു സംസാരിച്ചു. കെ.എസ്.ടി.എ മുന്‍ ജനറല്‍ സെക്രട്ടറിമാരായ സ.റഷീദ് കണിച്ചേരി, സ.എം.ഷാജഹാന്‍ എന്നിവരും സന്നിഹിതരായിരുന്നു. കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറി സ.കെ.സി.അലി ഇക്‌ബാല്‍ നന്ദി പറഞ്ഞു.

Educational News

DPI News കൂടുതല്‍ വിവരങ്ങള്‍ക്ക്  ഗവ.എഡ്യുക്കേഷന്‍ സൈറ്റ് സന്ദര്‍ശിക്കുക
DDE News കൂടുതല്‍ വിവരങ്ങള്‍ക്ക്  കണ്ണൂര്‍ ഡി.ഡി.ഇ സൈറ്റ് സന്ദര്‍ശിക്കുക
DEO News കൂടുതല്‍ വിവരങ്ങള്‍ക്ക്  തളിപ്പറമ്പ് ഡി.ഇ.ഒ ബ്ലോഗ് സന്ദര്‍ശിക്കുക
AEO News കൂടുതല്‍ വിവരങ്ങള്‍ക്ക്  എ.ഇ.ഒ ബ്ലോഗ് സന്ദര്‍ശിക്കുക
HSS Newsകൂടുതല്‍ വിവരങ്ങള്‍ക്ക്  ഡി.എച്ച്.എസ്.ഇ സൈറ്റ് സന്ദര്‍ശിക്കുക
Fin News കൂടുതല്‍ വിവരങ്ങള്‍ക്ക്  കേരള ഫൈനാന്‍സ് സൈറ്റ് സന്ദര്‍ശിക്കുക