KSTA Irikkur Subdistrict News


സൗജന്യ പുസ്തകങ്ങള്‍ വിതരണം ചെയ്തു

പെരുമണ്ണ്, ജൂണ്‍ 13 > കെ.എസ്.ടി.എ ഇരിക്കൂര്‍ ഉപജില്ല കമ്മറ്റിയുടെ നേതൃത്വത്തില്‍ പെരുമണ്ണ് നാരായണ വിലാസം സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സാജന്യമായി പഠനോപകരണങ്ങള്‍ നല്കി. പെരുമണ്ണ് ദുരന്തത്തിന്റെ സമയത്ത് കെ.എസ്.ടി.എ സംസ്ഥാന കമ്മറ്റി സ്വരൂപിച്ച തുക വിതരണം ചെയ്തതിനു ശേഷം ബാക്കി വന്ന തുകയില്‍ നിന്ന് എല്ലാ വര്‍ഷവും കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ നല്കി വരുന്നു. സ്കൂള്‍ ഹാളില്‍ വെച്ച് നടന്ന ഈ വര്‍ഷത്തെ പഠനോപകരണ വിതരണം പടിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.കെ.ശ്രീജ ഉദ്ഘാടനം ചെയ്തു. വാര്ഡ് മെമ്പര്‍ ശ്രീമതി സി.പ്രസന്ന, കെ.എസ്.ടി.എ ജില്ലാ എക്സി.കമ്മറ്റി അംഗങ്ങളായ സ.ടോമി കുരുവിള, സ.കെ.പി.രാധാകൃഷ്ണന്‍, ജില്ലാ കമ്മറ്റി അംഗം സ.എം.വി.നാരായണന്‍,പി.ടി.എ പ്രസിഡണ്ട് ശ്രീ.ടി.കെ.നിയാസ്, സ്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി കെ.വനിത,അധ്യാപകന്‍ കെ.മുഹമ്മദ് കുഞ്ഞി, കെ.എസ്.ടി.എ യൂണിറ്റ് കണ്‍വീനര്‍ സ.കെ.ജയന്തി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കെ.എസ്.ടി.എ ഉപജില്ലാ സെക്രട്ടറി സ.കെ.കെ.രവി സ്വാഗതവും പ്രസിഡണ്ട് സ.ഇ.കെ.കൃഷ്ണന്‍ നന്ദിയും പറഞ്ഞു.

Educational News

DPI News OBC സ്കോളര്‍ഷിപ്പിന് അപേേക്ഷിക്കാനുള്ള അവസാന തീയ്യതി സപ്തംബര്‍ 31. ഉത്തരവ് കാണുക. കൂടുതല്‍ വിവരങ്ങള്‍ക്ക്  ഗവ.എഡ്യുക്കേഷന്‍ സൈറ്റ് സന്ദര്‍ശിക്കുക
DDE News കൂടുതല്‍ വിവരങ്ങള്‍ക്ക്  കണ്ണൂര്‍ ഡി.ഡി.ഇ സൈറ്റ് സന്ദര്‍ശിക്കുക
DEO News കൂടുതല്‍ വിവരങ്ങള്‍ക്ക്  തളിപ്പറമ്പ് ഡി.ഇ.ഒ ബ്ലോഗ് സന്ദര്‍ശിക്കുക
AEO News കൂടുതല്‍ വിവരങ്ങള്‍ക്ക്  എ.ഇ.ഒ ബ്ലോഗ് സന്ദര്‍ശിക്കുക
HSS Newsകൂടുതല്‍ വിവരങ്ങള്‍ക്ക്  ഡി.എച്ച്.എസ്.ഇ സൈറ്റ് സന്ദര്‍ശിക്കുക
Fin NewsMEDISEP - പൂരിപ്പിച്ച അപേക്ഷകളും അതുപയോഗിച്ച് തയ്യാറാക്കിയ എക്സല്‍ ഷീറ്റും ബന്ധപ്പെട്ട നോഡല്‍ ഓഫിസര്‍ക്ക് സപ്തംബര്‍ 29 നകം അയച്ചു നല്കണം. ഉത്തരവ് കാണുക കൂടുതല്‍ വിവരങ്ങള്‍ക്ക്  കേരള ഫൈനാന്‍സ് സൈറ്റ് സന്ദര്‍ശിക്കുക