KSTA Irikkur Subdistrict News


പഠന കേമ്പ് നടത്തി

ശ്രീകണ്ഠപുരം, ജൂണ്‍ 25 > കെ.എസ്.ടി.എ ഇരിക്കൂര്‍ ഉപജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഉപജില്ലയിലെ പ്രവര്‍ത്തകര്‍ക്കു വേണ്ടി പഠന കേമ്പ് നടത്തി.ശ്രീകണ്ഠപുരം ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ രാവിലെ 10 മണിമുതല്‍ നടന്ന കേമ്പ് ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ.എം.വി.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. വര്‍ഗ്ഗീയതയും ചരിത്രവും എന്ന വിഷയത്തെ അധികരിച്ച് അദ്ദേഹം ക്ലാസെടുത്തു. തുടര്‍ന്ന് സംഘടനാ, വിദ്യാഭ്യാസ രംഗത്തെ കുറിച്ച് കെ.എസ്.ടി.എ ജില്ലാ ജോ.സെക്രട്ടറി സ.കെ.സി.സുധീര്‍ ക്ലാസെടുത്തു. പരിപാടിയില്‍ കെ.എസ്.ടി.എ ഉപജില്ലാ സെക്രട്ടറി സ.കെ.കെ.രവി സ്വാഗതവും ജോ.സെക്രട്ടറി സ.പ്രദീപന്‍ നാരോത്ത് നന്ദിയും പറഞ്ഞു. ഉപജില്ലാ പ്രസിഡണ്ട് സ.ഇ.കെ.കൃഷ്ണന്‍ അധ്യക്ഷം വഹിച്ചു. കെ.എസ്.ടി.എ ജില്ലാ വൈസ് പ്രസിഡണ്ട് സ.കെ.എം.ശോഭന, ജില്ലാ എക്സി.അംഗങ്ങളായ സഖാക്കള്‍ ടോമി കുരുവിള, കെ.പി.രാധാകൃഷ്ണല്‍, ജില്ലാ കമ്മറ്റി അംഗം സ.എം.വി.നാരായണന്‍,ഉപജില്ലാ വൈസ്.പ്രസിഡണ്ട് സ.തങ്കമണി.കെ എന്നിനര്‍ സംസാരിച്ചു.

Educational News

DPI News OBC സ്കോളര്‍ഷിപ്പിന് അപേേക്ഷിക്കാനുള്ള അവസാന തീയ്യതി സപ്തംബര്‍ 31. ഉത്തരവ് കാണുക. കൂടുതല്‍ വിവരങ്ങള്‍ക്ക്  ഗവ.എഡ്യുക്കേഷന്‍ സൈറ്റ് സന്ദര്‍ശിക്കുക
DDE News കൂടുതല്‍ വിവരങ്ങള്‍ക്ക്  കണ്ണൂര്‍ ഡി.ഡി.ഇ സൈറ്റ് സന്ദര്‍ശിക്കുക
DEO News കൂടുതല്‍ വിവരങ്ങള്‍ക്ക്  തളിപ്പറമ്പ് ഡി.ഇ.ഒ ബ്ലോഗ് സന്ദര്‍ശിക്കുക
AEO News കൂടുതല്‍ വിവരങ്ങള്‍ക്ക്  എ.ഇ.ഒ ബ്ലോഗ് സന്ദര്‍ശിക്കുക
HSS Newsകൂടുതല്‍ വിവരങ്ങള്‍ക്ക്  ഡി.എച്ച്.എസ്.ഇ സൈറ്റ് സന്ദര്‍ശിക്കുക
Fin NewsMEDISEP - പൂരിപ്പിച്ച അപേക്ഷകളും അതുപയോഗിച്ച് തയ്യാറാക്കിയ എക്സല്‍ ഷീറ്റും ബന്ധപ്പെട്ട നോഡല്‍ ഓഫിസര്‍ക്ക് സപ്തംബര്‍ 29 നകം അയച്ചു നല്കണം. ഉത്തരവ് കാണുക കൂടുതല്‍ വിവരങ്ങള്‍ക്ക്  കേരള ഫൈനാന്‍സ് സൈറ്റ് സന്ദര്‍ശിക്കുക