KSTA Irikkur Subdistrict News


ഉപജില്ലാ സമ്മേളനം ചെങ്ങളായില്‍ നടന്നു

ചെങ്ങളായി, ഡിസംബര്‍ 3 >കെ.എസ്.ടി.എ ഇരുപത്തി ആറാം സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായുള്ള ഉപജില്ലാ ചെങ്ങളായി യു.പി.സ്കൂളില്‍ വെച്ചു് നടന്നു.10.30ന് ഉപജില്ലാ പ്രസിഡണ്ട് സ.ഇ.കെ കൃഷ്ണന്‍ പതാക ഉയര്‍ത്തിയതോടു കൂടി സമ്മേളനത്തിന് തുടക്കമായി.സമ്മേളനം കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറി സ.പി.സി.ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു.സംഘടനാ റിപ്പോര്‍ട്ട് ജില്ലാ എക്സി.കമ്മറ്റി അംഗം സ.എം.വി.ജനാര്‍ദ്ദനന്‍ അവതരിപ്പിച്ചു. കെ.എസ്.ടി.എ ഉപജില്ലാ സെക്രട്ടറി സ.കെ.കെ.രവി സ്വാഗതം പറഞ്ഞു.സ.ഇ.കെ കൃഷ്ണന്‍ അധ്യക്ഷം വഹിച്ചു. രക്ത സാക്ഷി പ്രേയം ഉപജില്ലാ ജോ.സെക്രട്ടറി സ.ഇ.കെ.അജിത് കുമാറും അനുശോചന പ്രമേയം ഉപജില്ലാ വൈ.പ്രസിഡണ്ട് സ.പി.സാവിത്രിയും അവതരിപ്പിച്ചു.ഉപജില്ലാ റിപ്പോര്‍ട്ട് സ.കെ.കെ.രവിയും,വരവ് ചെലവ് കണക്ക് ഉപജല്ലാ ട്രഷറര്‍ സ.വി.ശ്രീനിവാസനും അവതരിപ്പിച്ചു. വിവിധ ബ്രാഞ്ചുകളെ പ്രധിനിധീകരിച്ച് കൊണ്ട് സഖാക്കള്‍ എ.കൃഷ്ണന്‍, ഇ.പി.ജയപ്രകാശ്, മധുസൂതനന്‍, ബിനോയ്,സന്തോഷ്, ഷിജു.കെ.പുലരി,അനിത, രഞ്ജിത്ത് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഉപജില്ലാ കമ്മറ്റി അംഗം സ.ബാബുജോര്‍ജ്പ്രമേയങ്ങള്‍ അവതരിപ്പിച്ചു. ജില്ലാ എക്സി.അംഗങ്ങളായ സ.ടോമി കുരുവിള, സ.കെ.പി.രാധാകൃഷ്ണന്‍, സ.കെ.എം.ശോഭന , സ.എം.വി.നാരായണന്‍ എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു.സമ്മേളനത്തിന് സമാപനം കുറിച്ചു കൊണ്ട് ചെഞ്ഞളായി ടൗണില്‍ പ്രകടനവും പൊതുയോഗവും നടന്നു.സമ്മേളനം ചെങ്ങളായി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.കെ.രത്നകുമാരി ഉദ്ഘാടനം ചെയ്തു.സംഘാടക സമിതി ചെയര്‍മാന്‍ സ.എ.ജനാര്‍ദ്ദനന്‍ സ്വാഗതം പറഞ്ഞു.ഉപജില്ലാ പ്രസിഡണ്ട് സ.ഇ.കെ കൃഷ്ണന്‍ അധ്യക്ഷം വഹിച്ചു.സഖാക്കള്‍ എം.വി.ജനാര്‍ദ്ദനന്‍ ,കെ.എം.ശോഭന എന്നിവര്‍ സംസാരിച്ചു. ഉപജില്ലാ ജോ.സെക്രട്ടറി സ.പ്രദീപന്‍ നാരോത്ത് നന്ദി പറഞ്ഞു.പുതിയ ഭാരവാഹികളായി സ.ഇ.കെ.കൃഷ്ണന്‍ (പ്രസിഡണ്ട്), സ.കെ.കെ.രവി(സെക്രട്ടറി), സ.പി.സാവിത്രി, സ.ബി.ടി.ആഷിഖ്,സ.വി.സീത(വൈ.പ്രസി), സ.ഇ.കെ.അജിത്കുമാര്‍,കെ.തങകമണി, പ്രദീപന്‍ നാരോത്ത് (ജോ.സെക്രട്ടറി), വി.ശ്രീനിവാസന്‍ (ട്രഷറര്‍) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.

Educational News

DPI News കൂടുതല്‍ വിവരങ്ങള്‍ക്ക്  ഗവ.എഡ്യുക്കേഷന്‍ സൈറ്റ് സന്ദര്‍ശിക്കുക
DDE News കൂടുതല്‍ വിവരങ്ങള്‍ക്ക്  കണ്ണൂര്‍ ഡി.ഡി.ഇ സൈറ്റ് സന്ദര്‍ശിക്കുക
DEO News കൂടുതല്‍ വിവരങ്ങള്‍ക്ക്  തളിപ്പറമ്പ് ഡി.ഇ.ഒ ബ്ലോഗ് സന്ദര്‍ശിക്കുക
AEO News കൂടുതല്‍ വിവരങ്ങള്‍ക്ക്  എ.ഇ.ഒ ബ്ലോഗ് സന്ദര്‍ശിക്കുക
HSS Newsകൂടുതല്‍ വിവരങ്ങള്‍ക്ക്  ഡി.എച്ച്.എസ്.ഇ സൈറ്റ് സന്ദര്‍ശിക്കുക
Fin News കൂടുതല്‍ വിവരങ്ങള്‍ക്ക്  കേരള ഫൈനാന്‍സ് സൈറ്റ് സന്ദര്‍ശിക്കുക