KSTA Subdistrict News


എല്‍.എസ്.എസ്, യു.എസ്.എസ് മാതൃകാ പരീക്ഷ നടത്തി

നെടുങ്ങോം, ഫെബ്രുവരി 19>> കെ.എസ്.ടി.എ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലുടനീളം നടത്തിയ എല്‍.എസ്.എസ്, യു.എസ്.എസ് മാതൃകാ പരീക്ഷ ഇരിക്കൂര്‍ ഉപജില്ലയില്‍ അഞ്ച് കേന്ദ്രങ്ങളിലായി നടത്തി. ഉപജില്ലാ തല ഉദ്ഘാടനം നെടുങ്ങോം ഹയര്‍ സെക്കന്ററിയില്‍ നടന്നു.കെ.എസ്.ടി.എ ജില്ലാ എക്സി.അംഗം സ.ടോമി കുരുവിളയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.സി.വി.വിജയന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ശ്രീ.വി.സി.രവീന്ദ്രന്‍ ആശംസകള്‍ നേര്‍ന്നു.ഉപജില്ലാ ജോ.സെക്രട്ടറി സ.ഇ.കെ.അജിത്കുമാര്‍ സ്വാഗതവും ഏരുവേശി ബ്രാഞ്ച് സെക്രട്ടറി സ.ടി.പ്രസാദ് നന്ദിയും പറഞ്ഞു. ശ്രീകണ്ഠപുരത്ത് ജി.എച്ച്.എസ് ശ്രീകണ്ഠപരം സീനിയര്‍ അസിസ്റ്റന്റ് സ.വി.ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ എക്സി.അംഗം സ.കെ.പി.രാധാകൃഷ്ണന്‍ ,ഉപജില്ലാ പ്രസിഡണ്ട് സ.ഇ.കെ.കൃഷ്ണന്‍ , ശ്രീകണ്ഠപരം ബ്രാഞ്ച് സെക്രട്ടറി സ.ടി.പ്രവീണ്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അജയന്‍ വളക്കൈ, സി.കെ.സുധീഷ്, പി.രാജു എന്നിവര്‍ പരീക്ഷക്ക് നേതൃത്വം നല്കി. നിടുവാലൂര്‍ യു.പി.യില്‍ ജില്ലാ വൈസ്.പ്രസിഡണ്ട് സ.കെ.എം.ശോഭന, ഉപജില്ലാ സെക്രട്ടറി സ.കെ.കെ.രവി എന്നിവര്‍ നേതൃത്വം നല്കി. ഇരിക്കൂര്‍ ഹൈസ്കൂളില്‍ ഉപജില്ലാ ജോ.സെക്രട്ടറിമാരായ സ.ബി.ടി.ആഷിക്, സ.പ്രദീപന്‍ നാരോത്ത് വൈസ് പ്രസിഡണ്ടുമാരായ സ.പി.സാവിത്രി, സ.പി.സീത എന്നിവര്‍ നേതൃക്വം നല്കി. നുച്യാട് യു.പി യില്‍ ഉപജില്ലാ എക്സി.അംഗം സ.എ.ഷറഫുദ്ദീന്‍, ഉളിക്കല്‍ ബ്രാഞ്ച് സെക്രട്ടറി സ.കെ.വി.നാരായണന്‍ എന്നിവര്‍ നേതൃത്വം നല്തി. വിവിധ കേന്ദ്രങ്ങളിലായി അഞ്ഞൂറിലധികം കുട്ടികള്‍ പരീക്ഷയില്‍ പങ്കെടുത്തു. മുഴുവന്‍ കുട്ടികളെയും കെ.എസ്.ടി.എ ഉപജില്ലാകമ്മറ്റിക്കു വേണ്ടി സെക്രട്ടറി സ.കെ.കെ.രവി അഭിനന്ദിച്ചു.

Educational News

DPI News OBC സ്കോളര്‍ഷിപ്പിന് അപേേക്ഷിക്കാനുള്ള അവസാന തീയ്യതി സപ്തംബര്‍ 31. ഉത്തരവ് കാണുക. കൂടുതല്‍ വിവരങ്ങള്‍ക്ക്  ഗവ.എഡ്യുക്കേഷന്‍ സൈറ്റ് സന്ദര്‍ശിക്കുക
DDE News കൂടുതല്‍ വിവരങ്ങള്‍ക്ക്  കണ്ണൂര്‍ ഡി.ഡി.ഇ സൈറ്റ് സന്ദര്‍ശിക്കുക
DEO News കൂടുതല്‍ വിവരങ്ങള്‍ക്ക്  തളിപ്പറമ്പ് ഡി.ഇ.ഒ ബ്ലോഗ് സന്ദര്‍ശിക്കുക
AEO News കൂടുതല്‍ വിവരങ്ങള്‍ക്ക്  എ.ഇ.ഒ ബ്ലോഗ് സന്ദര്‍ശിക്കുക
HSS Newsകൂടുതല്‍ വിവരങ്ങള്‍ക്ക്  ഡി.എച്ച്.എസ്.ഇ സൈറ്റ് സന്ദര്‍ശിക്കുക
Fin NewsMEDISEP - പൂരിപ്പിച്ച അപേക്ഷകളും അതുപയോഗിച്ച് തയ്യാറാക്കിയ എക്സല്‍ ഷീറ്റും ബന്ധപ്പെട്ട നോഡല്‍ ഓഫിസര്‍ക്ക് സപ്തംബര്‍ 29 നകം അയച്ചു നല്കണം. ഉത്തരവ് കാണുക കൂടുതല്‍ വിവരങ്ങള്‍ക്ക്  കേരള ഫൈനാന്‍സ് സൈറ്റ് സന്ദര്‍ശിക്കുക