KSTA Subdistrict News


ഉത്പന്ന ശേഖരണം നടത്തി

ശ്രീകണ്ഠപുരം, 2017 ജനുവരി 13>> കണ്ണൂരില്‍ ജനുവരി 16 മുതല്‍ 22 വരെ നടക്കുന്ന സംസ്ഥാന കലോത്സവം വിജയിപ്പിക്കുന്നതിന്റെ ഭാഗമായി ഉപജില്ലയിലെ മുഴുവന്‍ സ്കൂളുകളില്‍ നിന്നും ഉത്പന്ന ശേഖരണം നടത്തി. വിദ്യാഭ്യാസ വകുപ്പ്, സംസ്ഥാന കലോത്സവ ഭക്ഷണ കമ്മറ്റി ചുമതലയുള്ള കെ.എസ്.ടി.എ എന്നിവരുടെ സംയുക്ത നേതൃത്വത്തിലായിരുന്നു ഉത്പന്ന പിരിവ്. പരിപാടിയുടെ ഉദ്ഘാടനം മടമ്പം ഹൈ സ്കൂളില്‍ വെച്ച് ശ്രീകണ്ഠപുരം മുനിസിപ്പല്‍ അംഗവും മടമ്പം ഹെഡ്മാസ്റ്ററുമായ ശ്രീ.ബിനോയ് കെ.എസ്.ടി.എ ജില്ലാ എക്സി.കമ്മറ്റി അംഗം സ.ടോമികുരവിളക്ക് നാളികേരം നല്കി നിര്‍വ്വഹിച്ചു. തുടര്‍ന്ന് മുഴുവന്‍ സ്കൂളുകളിലും കലവറ വണ്ടിയുമായി ഉത്പന്നങ്ങള്‍ ശേഖരിച്ചു. കെ.എസ്.ടി. ജില്ലാ വൈസ്.പ്രസിഡണ്ട് സ.കെ.എം.ശോഭന, ജില്ലാ എക്സി.അംഗം സ.കെ.പി.രാധാകൃഷ്ണന്‍, ജില്ലാ കമ്മറ്റി അംഗം സ.എം.വി.നാരായണന്‍, ഉപജില്ലാ സെക്രട്ടറി സ.കെ.കെ.രവി എന്നിവര്‍ ഉത്പന്ന ശേഖരണത്തിന് നേതൃത്വം നല്കി. വിവിധ വിദ്യാലയങ്ങളില്‍ നിന്നായി ആറായിരത്തോളം നാളികേരവും മറ്റ് ഉത്പന്നങ്ങളും ശേഖരിച്ചു. ഉത്പന്നങ്ങള്‍ നല്കിയ വിദ്യാര്‍ത്ഥികളെയും ശേഖരണം വിജയിപ്പിച്ച കെ.എസ്.ടി.എ നേതൃത്വത്തെയും, സ്കൂള്‍ അധികൃതരെയും ഇരിക്കൂര്‍ എ.ഇ.ഒ. ശ്രീ.കെ.കെ.മോഹനന്‍ , ഭക്ഷണ കമ്മറ്റി ചെയര്‍മാന്‍ ശ്രീ.കെ.കെ.പ്രകാശന്‍ എന്നിവര്‍ അഭിനന്ദിച്ചു.

Educational News

DPI News കൂടുതല്‍ വിവരങ്ങള്‍ക്ക്  ഗവ.എഡ്യുക്കേഷന്‍ സൈറ്റ് സന്ദര്‍ശിക്കുക
DDE News കൂടുതല്‍ വിവരങ്ങള്‍ക്ക്  കണ്ണൂര്‍ ഡി.ഡി.ഇ സൈറ്റ് സന്ദര്‍ശിക്കുക
DEO News കൂടുതല്‍ വിവരങ്ങള്‍ക്ക്  തളിപ്പറമ്പ് ഡി.ഇ.ഒ ബ്ലോഗ് സന്ദര്‍ശിക്കുക
AEO News കൂടുതല്‍ വിവരങ്ങള്‍ക്ക്  എ.ഇ.ഒ ബ്ലോഗ് സന്ദര്‍ശിക്കുക
HSS Newsകൂടുതല്‍ വിവരങ്ങള്‍ക്ക്  ഡി.എച്ച്.എസ്.ഇ സൈറ്റ് സന്ദര്‍ശിക്കുക
Fin News കൂടുതല്‍ വിവരങ്ങള്‍ക്ക്  കേരള ഫൈനാന്‍സ് സൈറ്റ് സന്ദര്‍ശിക്കുക