KSTA Subdistrict News


യാത്രയയപ്പും അനുമോദനവും നടത്തി

ശ്രീകണ്ഠപുരം, മാര്‍ച്ച് 19>> ദീര്‍ഘകാലത്തെ ഔദ്യോഗിക രംഗത്തെയും സംഘടനാരംഗത്തെയും സേവനത്തിനു ശേഷം സര്‍വ്വീസില്‍ നിന്ന് വിരമിച്ച ഉപജില്ലയിലെ സഖാക്കള്‍ക്കും ജില്ലാനേതാക്കള്‍ക്കും ഉപജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഉചിതമായ യാത്രയയപ്പ് നല്കി. അതോടൊപ്പം സംഘടനയുടെ അന്തസ്സ്ഉയര്‍ത്തിപ്പിടിച്ചു കെണ്ട് അധ്യാപനത്തോടൊപ്പം മറ്റുമേഖലകളിലും കഴിവു തെളിയിച്ച് അംഗീ കാരം നേടിയ ഉപജില്ലയിലെ അധ്യാപകരെ അനുമോദിക്കുകയും ചെയ്തു. ശ്രീകണ്ഠപുരം ഹൈസ്കൂളില്‍ വെച്ച് നടന്ന ചടങ്ങ് കെ.എസ്.ടി.എ കണ്ണൂര്‍ ജില്ലാ ജോ.സെക്രട്ടറി സ.പി.വി.പ്രദീപന്‍ ഉദ്ഘാടനം ചെയ്തു. ഇവര്‍ക്കുള്ള ഉപഹാരവും സ.പി.വി.പ്രദീപന്‍ നല്കി.ഉപജില്ലാ സെക്രട്ടറി സ.കെ.കെ.രവി സ്വാഗതം പറഞ്ഞു. ഉപജില്ലാ പ്രസിഡണ്ട് സ.ഇ.കെ.കൃഷ്ണന്‍ അധ്യക്ഷം വഹിച്ചു.ജില്ലാ എക്സി.കമ്മറ്റി അംഗങ്ങളായ സഖാക്കള്‍ കെ.എം.ശോഭന, ടോമികുരുവിള, കെ.പി.രാധാകൃഷ്ണന്‍ ജില്ലാ കമ്മറ്റി അംഗം സ.എം.വി.നാരായണന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സര്‍വ്വീസില്‍ നിന്ന് വിരമിച്ച ജില്ലാ കമ്മറ്റി സഖാക്കളായ ആര്‍.ഗോപാലന്‍, എം.വി.ജനാര്‍ദ്ദനന്‍, വി.വി.രവീന്ദ്രന്‍ എന്നിവരും ഉപജില്ലയിലെ സഖാക്കളായ എസ്.കെ.മുരളീധരന്‍, എം.എം.കാര്‍ത്യായനി, കെ.സി.മുരളീഘരന്‍, എം.കൃഷ്ണന്‍, ലൗലി കുര്യന്‍, റെയ്ചല്‍.ടി.പി, കെ.കെ.നാരായണന്‍, കെ.ചന്ദ്രന്‍, വി.കെ.രാജഗോപാലന്‍, കെ.ഒ.ജനാര്‍ദ്ദനന്‍, കെ.പി.വസന്തകുമാരി എന്നിവര്‍ മറുപടി പ്രസംഗം നടത്തി. അനുമോദിക്കപ്പെട്ട സഖാക്കള്‍ നാടകരംഗത്തെ സംഭാവനക്ക് ശാന്താദേവി പുരസ്കാരം നേടിയ ടി.ശശികുമാര്‍, ഹിന്ദി അധ്യാപക രത്നം അവാര്‍ഡ് ജേതാവ് പി.പി.രത്നീകരന്‍, മഹിളാ അസോസിയേഷന്‍ സംസ്ഥാന സമ്മേളന കവിതാ മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ കെ.എം.സരസ്വതി, കെ.എസ്.ടി.എ അധ്യാപക ജില്ലാ കലോത്സവത്തില്‍ ചിത്രരചനയില്‍ ഒന്നാം സ്ഥാനം നേടിയ എം.കെ.രാജീവന്‍ എന്നിവരും മറുപടി പ്രസംഗം നടത്തി. ഉപജില്ലാ ജോ.സെക്രട്ടറി സ.പ്രദീപന്‍ നാരോത്ത് നന്ദി പറഞ്ഞു.

Educational News

DPI News OBC സ്കോളര്‍ഷിപ്പിന് അപേേക്ഷിക്കാനുള്ള അവസാന തീയ്യതി സപ്തംബര്‍ 31. ഉത്തരവ് കാണുക. കൂടുതല്‍ വിവരങ്ങള്‍ക്ക്  ഗവ.എഡ്യുക്കേഷന്‍ സൈറ്റ് സന്ദര്‍ശിക്കുക
DDE News കൂടുതല്‍ വിവരങ്ങള്‍ക്ക്  കണ്ണൂര്‍ ഡി.ഡി.ഇ സൈറ്റ് സന്ദര്‍ശിക്കുക
DEO News കൂടുതല്‍ വിവരങ്ങള്‍ക്ക്  തളിപ്പറമ്പ് ഡി.ഇ.ഒ ബ്ലോഗ് സന്ദര്‍ശിക്കുക
AEO News കൂടുതല്‍ വിവരങ്ങള്‍ക്ക്  എ.ഇ.ഒ ബ്ലോഗ് സന്ദര്‍ശിക്കുക
HSS Newsകൂടുതല്‍ വിവരങ്ങള്‍ക്ക്  ഡി.എച്ച്.എസ്.ഇ സൈറ്റ് സന്ദര്‍ശിക്കുക
Fin NewsMEDISEP - പൂരിപ്പിച്ച അപേക്ഷകളും അതുപയോഗിച്ച് തയ്യാറാക്കിയ എക്സല്‍ ഷീറ്റും ബന്ധപ്പെട്ട നോഡല്‍ ഓഫിസര്‍ക്ക് സപ്തംബര്‍ 29 നകം അയച്ചു നല്കണം. ഉത്തരവ് കാണുക കൂടുതല്‍ വിവരങ്ങള്‍ക്ക്  കേരള ഫൈനാന്‍സ് സൈറ്റ് സന്ദര്‍ശിക്കുക